ഗോകുലം ആരാധകർക്ക് സന്തോഷ വാർത്ത, സർപ്രൈസ് ഒരുക്കി കോഴിക്കോട്

ഗോകുലം കേരള എഫ്സിയുടെ ആരാധകർക്ക് സന്തോഷ വാർത്ത. സർപ്രൈസ് ഒരുക്കി കോഴിക്കോട് ഈ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം. ഐ ലീഗിലെ ഗോകുലത്തിന്റെ ഭാവി തീരുമാനിക്കുന്ന നാളത്തെ ഹോം മാച്ചിൽ ആരാധകർക്ക് എല്ലാം സൗജന്യ പ്രവേശനമാണ് കേരളത്തിൽ നിന്നുള്ള ഐ ലീഗ് ടീമായ ഗോകുലം ഒരുക്കിയിരിക്കുന്നത്.

കലാശപ്പോരാട്ടത്തിൽ ആരാധകരുടെ മുഴുവൻ സപ്പോർട്ടും നേടാനാണ് ഗോകുലത്തിന്റെ ശ്രമം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ കേരളത്തിന്റെ സ്വന്തമായ ഗോകുലത്തിനു വേണ്ടി ഫുട്ബോൾ ആരാധകരെ നാളെ എത്തിച്ചേരാം കോഴിക്കോടിന്റെ മണ്ണിൽ. നാളെ വൈകിട്ട് 3.30നു ആണ് കിക്കോഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here