ഈസ്റ് ബംഗാളിന്റെ മലയാളി താരത്തിന് സസ്‌പെൻഷൻ. ഐ ലീഗിലെ കിരീടപ്പോരാട്ടം കനക്കും. ഈസ്റ്റ് ബംഗാൾ സൂപ്പർ സ്റ്റാർ ജോബി ജസ്റിനാണ് സസ്‌പെൻഷൻ കിട്ടിയിരിക്കുന്നത്. ഐസോളിനെതിരായ മത്സരത്തിലെ മോശം പ്രതികരണത്തിനാണ് താരത്തിന് സസ്‌പെൻഷൻ ലഭിച്ചത്.
ഈ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മാരക ഫോമിലായിരുന്നു ജോബി. ഐസോളിനെതിരായ മത്സരത്തിലെ കശപിശക്കിടെ ഐസോൾ താരം കരിം ഒമലോജക്ക് നേരെ തുപ്പിയതിനാണ് താരത്തിന് സസ്‌പെൻഷൻ. എത്രനാളത്തേക്കാണ് വിലക്ക് എന്നതിനെ കുറിച്ച് കൂടുതൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ക്ലബ്ബിന്റെ പ്രതികരണം പെട്ടെന്ന് ഉണ്ടാവുമെന്ന് കരുതുന്നു.
-Advertisement-