സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്കിയ പരാതിയിൽ അവസാനം പരിഹാരമായി. വിനീതിനെതിരെ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് സമ്മതിച്ച് ഓഡിയോ അയച്ച വ്യക്തി എഴുതി നൽകിയ മാപ്പപേക്ഷയോടെ കേസ് ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് താരം തീരുമാനിക്കുകയായിരുന്നു.
മഞ്ഞപ്പടയുടെ ലെറ്റർ പാഡിലാണ് കുറ്റാരോപിതനായ വ്യക്തി മാപ്പപേക്ഷ എഴുതി നൽകിയിട്ടുള്ളത്. മഞ്ഞപ്പട -സികെ വിനീത് വിവാദത്തിൽ ആരാധകരോടും സികെ വിനീതിനോടും മഞ്ഞപ്പടയോടും മാപ്പപേക്ഷിച്ചിട്ടുണ്ട്.
-Advertisement-