വീണ്ടും ഒരു ഗോകുലം സമനില, കീഴടക്കിയത് അവസാനക്കാരായ ഷിലോങ്ങ്

ഐ ലീഗിൽ ഗോകുലത്തിനു വീണ്ടുമൊരു സമനില. ഇത്തവണ ഷിലോങ്ങ് ലാജോങ്ങാണ് ഗോകുലം കേരളം എഫ്‌സിയെ തളച്ചത്. ഇരുടീമകളും ഓരോ ​ഗോള്‍ വീതം നേടി. മാർകസിന്റെ ഗോളിൽ ലീഡുനേടിയ ഗോകുലം പിന്നീട് മത്സരം കൈവിട്ടു. സാമുവല്‍ ലാല്‍മുവാന്‍പുയ പെനാൽറ്റിയിലൂടെയാണ് ഗോകുലത്തിനെ തളച്ചത്. മത്സരത്തിന്റെ രണ്ടാം ഹാഫിൽ ഗോകുലം താരം കാസ്ട്രോ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

സമനിലയോടെ ​ഗോകുലം 14 പോയിന്റുമായി ഇപ്പോഴും പത്താം സ്ഥാനത്ത് തന്നെയാണ്. മിനേർവയ്ക്കും ഐസാളിനും 14 പോയന്റ് തന്നെയാണ് ഉള്ളത്. പക്ഷെ ഇരു ടീമുകൾക്കും ഓരോ മത്സരം വീതം ബാക്കിയുണ്ട്. ഇനി ഗോകുലത്തിന്റെ ജയത്തിനായി ആരാധകർ കാത്തിരിക്കേണ്ടി വരും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here