ഒടുവിൽ കുറ്റസമ്മതം നടത്തി മഞ്ഞപ്പട. സികെ വിനീതിനെതിരെ വ്യാജപ്രചാരണമാണ് നടന്നതെന്ന് ഒടുവിൽ മഞ്ഞപ്പട സമ്മതിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതിനു ശേഷമാണ് മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് പ്രഭുവിനെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നത്.
എന്നാൽ ഓഡിയോയുടെ ഉറവിടം മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ നിന്നുമാണെന്നും പുറത്തേക്ക് പോയത് എങ്ങനെയാണെന്നും അറിയില്ലെന്നും പറഞ്ഞു. ഈ വീഡിയയോയിൽ പറയുന്ന ബിജു എകെസിസിയുറ്റിവ് അംഗമാണെന്നും മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് പ്രഭു പോലീസിനോട് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ സികെ വിനീതിനെതിരെ ഒഫീഷ്യൽ ഗ്രൂപ്പിൽ നിന്നുമല്ല ഇത്തരം ഒരു പ്രചാരണം ഉണ്ടായതെന്നാണ് ആദ്യം മഞ്ഞപ്പട പ്രതികരിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ കേസിനു പോകാൻ സികെ വിനീതിന് താല്പര്യമില്ല എന്നാണ് ലഭിക്കുന്ന വിവരം.