ഐലീഗില്‍ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന റിയല്‍ കാഷ്മീര്‍-മിനെര്‍വ പഞ്ചാബ് പോരാട്ടം നടന്നില്ല. കാശ്മീരിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മിനര്‍വ പഞ്ചാബ് കാശ്മീരിൽ എത്താത്തതിനാൽ ഒഴിവാക്കിയത്. കാശ്മീരിലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ആണ് കൂടുതൽ സുരക്ഷാ പഞ്ചാബ് ആവശ്യപ്പെട്ടത്.
അത് അനുവദിക്കാത്തതിനാൽ പഞ്ചാബ് കാശ്മീരിലേക്ക് എത്തിയില്ല. കളി വേറൊരു വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മിനര്‍വ പഞ്ചാബ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശികമായ സുരക്ഷാ ക്ലബ്ബ് ഒരുക്കുമെന്ന് പറഞ്ഞ് ഈ ആവശ്യം ഫെഡറേഷൻ തള്ളി.
-Advertisement-