ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്‌സി ഗോവ – കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം. കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ ഇറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്ന് പരിശീലകൻ നെലോ വിൻഗാഡ. ഒരു ചടങ്ങിനായുള്ള മത്സരമായല്ല ബ്ലാസ്റ്റേഴ്‌സ് ഈ മാച്ചിനെ കാണുന്നതെന്നും ജയിക്കുക എന്ന ലക്‌ഷ്യം മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.
ചെന്നൈയിനെതിരെയും ബെംഗളൂരുവിനെതിരെയും കളിച്ച് മഞ്ഞപ്പട കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിക്കാൻ പ്രൊഫസർ മറന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ തന്നെ ആകെ മാറിയിരിക്കുകയാണ് നെലോ വന്നതിനു ശേഷം.
-Advertisement-