കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഏറെ നാളുകൾക്ക് ശേഷമുള്ള കൊച്ചിയിലെ ജയത്തിനു ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മോശം പ്രകടനങ്ങൾ ആവർത്തിക്കുന്നത് തുടർന്നതിനെ സ്റ്റേഡിയം എംറ്റി ചലഞ്ച് പോലുള്ള പ്രതിഷേധങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സംഘടിപ്പിച്ചിരുന്നു. ചെന്നൈയിനെ ആധികാരികമായി പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ തിരിച്ചു വരികയാണ്. മഞ്ഞപ്പടയുടെ കുറിപ്പ് വായിക്കാം.
” 384 ദിവസങ്ങൾക്കു ശേഷം കേരളത്തിന്റെ മണ്ണിൽ നമ്മുടെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സ് വെന്നിക്കൊടി പാറിച്ചു…
അതും സതേൺ ഡെർബി എന്നോ മുല്ലപ്പെരിയാർ ഡെർബി എന്നോ വിളിക്കാവുന്ന ഡെർബിയിൽ ചെന്നൈയിൻ fc യെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്..
അതിൽ നമ്മുടെ കേരളത്തിന്റെ സ്വന്തം ഓസിൽ എന്നാണറിയപ്പെടുന്ന സഹൽ ന്റെ ആദ്യ ഗോൾ കൂടി ചേരുമ്പോൾ സന്തോഷം ഇരട്ടിയാകും…
പക്ഷെ ആ സന്തോഷത്തിനിടിയിലും ഏറെ വിഷമം തോന്നിയ ഒന്നാണ് ഒഴിഞ്ഞു കിടക്കുന്ന ഗാലറി..
കഴിഞ്ഞ 5 വർഷവും ആരുടെ മുന്നിലും തല ഉയർത്തി പിടിച്ചു പറഞ്ഞിരുന്ന ആ കൊച്ചിയിലെ പന്ത്രണ്ടാമൻ എവിടെ…
ആരോടാണ് നമ്മുടെ വാശി
ആരെയാണ് നമ്മൾ തോൽപ്പിക്കാൻ ശ്രമിക്കുന്നത്..
ഇവിടെ തോറ്റു പോകുന്നത് നമ്മൾ തന്നെയാണ് എന്ന സത്യമാണ് നാമോരോരുത്തരും മനസിലാക്കേണ്ടത്..
ഇവിടെ ജയിച്ചത് മറ്റു പലരുമാണ്..
ഇതിലും മോശം സീസൺ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്..
തോൽവിയിലും സമനിലയിലും ചങ്ക് പറിച്ചു കൂടെ നിന്ന് സപ്പോർട്ട് ചെയ്തിട്ടുണ്ട് അന്നെല്ലാം..
പിന്നെ എന്ത് കൊണ്ടാണ് നമ്മൾ ഇപ്പോൾ മാറി നിൽക്കുന്നത്..
നമ്മൾ സ്നേഹിക്കുന്നത്..
ഫുടബോളിനെയും ബ്ലാസ്റ്റേഴ്‌സ് നെയും ആണ്..
അവിടെ കപ്പ് എന്നുള്ളത് പിന്നീട് ഉള്ള കാര്യമാണ്..
നഷ്ടപ്പെട്ടുപോയ ആ കലൂർ സ്റ്റേഡിയം നമുക്ക് തിരിച്ചു പിടിക്കണം..
സ്റ്റേഡിയത്തിന്റെ ഓരോ മൂലയും മഞ്ഞ പുതക്കണം..
ബ്ലാസ്റ്റേഴ്‌സ് അടിക്കുന്ന ഓരോ ഗോളിലും ആഘോഷം കൊണ്ട് പ്രകമ്പനം കൊള്ളിക്കണം..
ആ പഴയ ഏതൊരു എതിരാളിയും വന്നു കളിക്കാൻ ഭയപ്പെടുന്ന സ്റ്റേഡിയം ആക്കി നമുക്ക് മാറ്റണം..
ഒഴിഞ്ഞു കിടക്കും തോറും നഷ്ടം നമുക്ക് മാത്രമായിരിക്കും എന്ന സത്യം നാമോരോരുത്തരും മനസിലാക്കുക..
തിരിച്ചു കൊണ്ട് വരാം ആ നല്ല നാളുകൾ !”