കേരള പ്രീമിയർ ലീഗ് വീണ്ടും വൈകുന്നു. വരട്ട് ന്യായങ്ങളുമായി കെ എഫ് എ രംഗത്ത് എത്തി. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കേരള പ്രീമിയർ ലീഗിൽ അനിശ്ചിതാവസ്ഥ തുടരുന്നു. കേരള പ്രീമിയർ ലീഗിൽ ഇന്ന് മുതൽ നടക്കാൻ ഇരിക്കുന്ന എല്ലാ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നതായി കെ എഫ് എ ക്ലബ്ബുകളെയും മാധ്യമങ്ങളെയും അറിയിച്ചു.
ഇനി മാർച്ചിലെ ടൂർണമെന്റ് പുനരാരംഭിക്കും എന്നാണ് കെ എഫ് എ ഭാരവാഹികൾ പറയുന്നത്. ഇത്ര കാലം സന്തോഷ് ട്രോഫി എന്ന് പറഞ്ഞായിരുന്നു കെപിഎൽ മാറ്റിവെച്ചത്. എന്നാൽ ഇപ്പോൾ
ക്ലബുകൾ പല ടൂർണമെന്റുകളുടെ ഭാഗമാകുന്നു എന്നതാണ് ന്യായം.
കെ എഫ് എയുടെ പിടിപ്പ് കേടിൽ പ്രതിഷേധിച്ച് ക്വാർട്സ് പിന്മാറിയിരുന്നു. നല്ല നിലയിൽ നടക്കുന്ന ടൂർണമെന്റ് അനിശ്ചിതാവസ്‌തിയിലാക്കിയിരിക്കുകയാണ് ഭാരവാഹികൾ. ഇന് എന്ന് തുടങ്ങും എന്നതാണ് കേരള ഫുട്ബോൾ ആരാധകർ ഉയർത്തുന്ന ചോദ്യം.