ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ കാർഡിഫ് സിറ്റി താരം എമിലിയാനോ സലയെ മറന്നില്ല മഞ്ഞപ്പട. അദ്ദേഹത്തിന് ഗാലറിയിൽ ഒരു ട്രിബ്യൂട്ട് മഞ്ഞപ്പട ഒരുക്കിയിരുന്നു. സലക്ക് വേണ്ടി ബാനർ ഉയർത്തി ബ്ലാസ്റ്റേഴ്സ് ആരാധകർ. ‘ഓ സലാ’ എന്ന് എഴുതിയ വലിയ ബാനറാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ബെംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തിൽ ഉയർത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ആരാധക കൂട്ടായ്മയും സലക്ക് വേണ്ടി ഗാലറിയിൽ ബാനർ ഉയർത്തിയിട്ടില്ല. ജനുവരി 21നാണ് സലയെയും വഹിച്ചുകൊണ്ടുള്ള വിമാനം കാണാതായത്. റെക്കോർഡ് തുകയ്ക്ക് അണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സലായുടെ വരവ്. ഫ്രെഞ്ച് ക്ലബ്ബായ നാന്റെസിന്റെ താരമായ സലാ സഹതാരങ്ങളോട് വിടപറയാൻ പോയി മടങ്ങി വരണവഴിക്കാണ് വിമാനാപകടത്തിൽ പെട്ടത്.
-Advertisement-