മലപ്പുറത്ത് വെച്ച് നടക്കുന്ന 67-ാമത് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ കേരള പൊലീസിന് പരാജയം. ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലിൽ ആണ് കേരള പോലീസിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പഞ്ചാബ് കേരള പോലീസിനെ പരാജയപ്പെടുത്തിയത്.
ഇന്നത്തെ തോൽവിയോട് കൂടി പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് നാലാം സ്ഥാനക്കാരായി മാറി. കേരളത്തെ തകർത്ത പഞ്ചാബ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
-Advertisement-