ഛേത്രിയെ കൊല്ലാൻ ശ്രമിച്ചു, ബ്ലാസ്റ്റേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ബെംഗളൂരു

ഏറെ വിചിത്രമായ ആരോപണവുമായി ബെംഗളൂരു എഫ്‌സി പരിശീലകൻ രംഗത്തെത്തി. ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരിശീലകൻ കാർലസ് പറഞ്ഞത്. മത്സരത്തിൽ രണ്ടാം അപകുതിയിൽ പരുക്കൻ കളിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.

ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ പെസിച് ചേത്രിക്കെതിരെ നടത്തിയ ടാക്കിൾ ആണ് പരിശീലകനെ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. അപകടകരമായ ടാക്കിൾ ആയിരുന്നിട്ടും ചുവപ്പ് കാർഡോ മഞ്ഞ കാർഡ് പോലുമോ ആ ഫൗളിൽ റഫറി വിധിച്ചില്ല. ഇതിനു റഫറിയെയും ബെംഗളൂരു പരിശീലകൻ കുറ്റപ്പെടുത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here