ചാമ്പ്യന്മാരായ കേരളത്തിന്റെ സന്തോഷ് ട്രോഫി മോഹങ്ങൾക്ക് തിരിച്ചടി. ഇത്തവണ വില്ലനായത് സമനിലകളുടെ ഘോഷയാത്ര. ഇന്നത്തെ മത്സരത്തിൽ പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളം ഗോൾ രഹിത സമനില വഴങ്ങിയത്. തുടർച്ചയായ രണ്ടാം സമനിലയാണിത്. ഇതിനു മുൻപേ തെലുങ്കാനയോടും കേരളം സമനില വഴങ്ങിയിരുന്നു.
നിലവിൽ വെറും രണ്ടു പോയന്റ് മാത്രമേ കേരളത്തിന് ഉള്ളു. ഒറ്റ ടീം മാത്രമേ ഗ്രൂപ്പിൽ നിന്നും ഫൈനൽ റൗണ്ടിൽ കടക്കുകയുള്ളു. യോഗ്യത നേടാനാവാതെ പോയാൽ ഇതിൽ പരം നാണക്കേട് വേറെ ഇല്ല. സെർവീസസുമായിട്ടുള്ള അടുത്ത മത്സരം വമ്പൻ മാർജിനിൽ ജയിച്ചാൽ മാത്രമേ കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താനാകു.
-Advertisement-