ഐ ലീഗിൽ കട്ടകലിപ്പ് പോരാട്ടത്തിൽ ചർച്ചിലിനെ തകർത്ത് ഷില്ലോങ് ലജോങ്ങ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഷില്ലോങ് ലജോങ്ങ് വിജയിച്ചത്. ഷില്ലോങ് ലജോങ് വേണ്ടി സാമുവൽ ക്യൻഷി ഇരട്ട ഗോളുകൾ നേടിയപ്പോൾ നവോരേം മഹേഷ് സിങ് ഒരു ഗോളും നേടി.
ചർച്ചിൽ ബ്രദേഴ്‌സിന് വേണ്ടി വില്ലി പ്ലാസയും ആന്റണി വോൾഫ്‌ഐയും നേടി. ചെന്നൈ സിറ്റിയെ കടന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ആണ് ഇന്ന് ചർച്ചിൽ ബ്രദേഴ്‌സ് നഷ്ടപ്പെടുത്തിയത്. ഐ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഷിലോങ്ങ് ലജോങ്.
-Advertisement-