കേരളം ബംഗാളിനെ തകർത്ത് പോലീസ് ഫുട്ബോൾ സെമിയിൽ

67മത് ഓള്‍ ഇന്ത്യാ പോലിസ് ഫുട്‌ബോളിലെ ക്വാർട്ടറിൽ കേരള പൊലീസിന് തകർപ്പൻ ജയം. കേരളം ബംഗാളിനെ തകർത്ത് പോലീസ് ഫുട്ബോൾ സെമിയിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള പോലീസ് ബംഗാൾ പോലീസിനെ തകർത്തുവിട്ടത്.

വിപിന്‍ തോമസിന്റ സെല്ഫ് ഗോൾ ആദ്യം കേരളത്തിന് വിനയായെങ്കിലും ജിംഷാദും അഖിൽ ജിത്തും കേരള പോലീസിന്റെ അഭിമാനമായി മാറി. നാളെയാണ് സെമി ഫൈനൽ നടക്കുക. ആദ്യ സെമിയിൽ ചാമ്പ്യന്മാരായ ബിഎസ്എഫും പഞ്ചാബും തമ്മിലാകും ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ കേരള പോലീസും സിആര്‍പിഎഫും തമ്മിൽ ഏറ്റുമുട്ടും. സെമിഫൈനല്‍ നാളെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ 7.30നു നടക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here