സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഗോളടിക്കാൻ മറന്ന് കേരള നിര. നിലവിലെ ജേതാക്കളായ കേരളം തെലങ്കാനയോടാണ് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞത്. വലിയ പ്രതീക്ഷകളുമായി ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളത്തിന് സമനില കനത്ത തിരിച്ചടിയാണ്.
മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് കേരളമായിരുന്നെകിലും കേരളത്തിന് ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു. അടുത്ത മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളികൾ. ഫെബ്രുവരി ആറിനാണ് മത്സരം. അതിനു ശേഷം കേരളം സർവീസസിനെ നേരിടും.
-Advertisement-