ത്രിപുരയെ ഗോൾ മഴയിൽ മുക്കി കേരളം

ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ കേരളം ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത അഞ്ചു ഗോളിന് ത്രിപുരയെ തകർത്താണ് കേരളം ക്വാർട്ടറിൽ കടന്നത്. കേരളം ക്വാര്‍ട്ടറില്‍ നാളെ ബംഗാള്‍ പോലീസിനെ നേരിടും. ഇരട്ട ഗോളുകളുമായി അനീഷ്, ജിമ്മി, കെ ഫിറോസ്,അഭിജിത് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളടിച്ചത്.

മുൻ ഇന്ത്യൻ താരം ഐ എം വിജയനും കേരള പോലീസിനായി കളത്തിൽ ഇറങ്ങിയിരുന്നു. മൂന്നു ഗോളുകൾ കേരളം നേടിയതിനു പിന്നാലെയാണ് സൂപ്പർ താരം കളത്തിൽ ഇറങ്ങിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here