കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ നെലോ വിൻഗാഡ കലിപ്പിലാണ്. ഇന്നലെയേറ്റ പരാജയമാണ് കോച്ചിനെക്കൊണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെതിരെ രൂക്ഷ പരാമർശം നടത്താൻ പ്രേരിപ്പിച്ചത്. ഒട്ടും ഏകാഗ്രത ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡെല്‍ഹിക്കെതിരായ മത്സരത്തില്‍ കളിച്ചതെന്ന് വ്യക്തമാക്കിയ വിംഗാഡ, മത്സരഫലം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
ഡെൽഹിയുടെ ഗുണം കൊണ്ടല്ല അവർക്ക് പന്ത് കിട്ടിയത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അലക്ഷ്യമായ പാസുകൾ കാരണമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മനോഭാവം ഇനിയെങ്കിലും മാറ്റേണ്ടിയിരിക്കുന്നു എന്നും പ്രൊഫസർ പറഞ്ഞു. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബ്ലാസ്റ്റേഴ്സിനെ ഡൽഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. ജിയാനി,മിഹേലിച്ച് എന്നിവരാണ് ഡൽഹിയുടെ ഗോളുകൾ നേടിയത്.
-Advertisement-