ഐ ലീഗിൽ വീണ്ടുമൊരു സമനില. റിയൽ കാശ്മീരും ചർച്ചിൽ ബ്രദേഴ്‌സും തമ്മിലുള്ള മത്സരമാണ് സമനിലയിൽ അവസാനിച്ചത്. രണ്ടു ടീമുകൾക്കും ഐ ലീഗിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനാത്ത് എത്താനുള്ള അവസരമാണ് നഷ്ടമായത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
ഫര്‍ഹാന്‍ ഗനി കാശ്മീരിന് വേണ്ടിയും വില്ലി പ്ലാസ ചർച്ചിലിനു വേണ്ടിയും സ്‌കോർ ചെയ്തു. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും 29 പോയിന്റ് ആണുള്ളത്. ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തും റിയല്‍ കശ്മീര്‍ മൂന്നാമതുമാണിപ്പോൾ.
-Advertisement-