ഫുട്ബോൾ ലോകത്തിന്റെ കയ്യടി വാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

പ്രീമിയർ ലീഗ് ക്ലബ്ബായ വോൾഫ്സിന്റെ ഗോൾ കീപ്പറായ കാൾ ഇമേകയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സും. ക്യാൻസർ രോഗ ബാധിതനായതിനെ തുടർന്ന് ഈ സീസണവസാനം താരം വിരമിച്ചിരുന്നു‌. 32 കാരനായ താരം അപ്രതീക്ഷിതമായാണ് ക്യാൻസറിന്റെ പിടിയിലാകുന്നത്. “ഒൺലി വൺ കാൾ ഇകേമെ‍” എന്ന ചാന്റ് പാടിയാണ് മഞ്ഞപ്പടയും ജെയിംസ് ആശാനും ബ്ലാസ്റ്റേഴ്സിന്റെ പിന്തുണയറിയിച്ചത്.

വോൾഫ്സിന് വേണ്ടി 200ൽ ഏറെ മത്സരങ്ങൾ ഇകേമ കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് നിന്നും ഒട്ടേറെ പേരാണ് ഗോൾകീപ്പർക്ക് പിന്തുണയുമായെത്തുന്നത്. മഞ്ഞപ്പട പിന്തുണയറിയിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വോൾഫ്സ് പുറത്ത് വിട്ടിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും അഭിമാനിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here