ഐ ലീഗിലെ കൊൽക്കത്തൻ ഡെർബിയിൽ ഈസ്റ്റ് ബംഗാളിന് ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത് മലയാളി താരം ജോബി ജസ്റ്റിനാണു. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു ജോബി.
ജെയ്‌മി സാന്റോസ് ആണ് ഈസ്റ് ബംഗാളിന്റെ മറ്റൊരു ഗോൾ നേടിയത്. നിലവിൽ ഐ ലീഗിൽ നാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ ഉള്ളത്. ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളിൽ നിന്നും 25 പോയിന്റായി.
-Advertisement-