കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഘട്ട പ്രീ സീസൺ മത്സരങ്ങൾ ഓഗസ്റ്റ് മാസം അവസാനം ആയേക്കുമെന്ന് സൂചന. 2016ൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾക്ക് പോയ തായ്‌ലൻഡ് തന്നെയാവും ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾക്ക് പോവുക എന്നാണ് സൂചനകൾ. അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും ഒരു മത്സരം സമനിലയിലാവസാനിക്കുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഘട്ട പ്രീ സീസൺ മത്സരങ്ങൾ കൊച്ചിയിലാണ് നടന്നത്. ലാ ലീഗ വേൾഡിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള മെൽബൺ എഫ് സിയെയും ലാ ലീഗ ക്ലബായ ജിറോണയെയും കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. രണ്ടു മത്സരങ്ങളിലും കൂടി കേരള ബ്ലാസ്റ്റേഴ്‌സ് 11 ഗോൾ വഴങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഈ ടൂർണമെന്റ് ഭാവിയിൽ മികച്ച മുതൽകൂട്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.