സി.കെ വിനീതിന് പുറമെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെകൂടി സ്വന്തമാക്കി ചെന്നൈയിൻ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഹാലിചരൺ നർസരിയെയാണ് ചെന്നൈയിൻ എഫ്.സി സ്വന്തമാക്കിയത്. ഏഷ്യൻ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് നർസരി. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയത്.
നേരത്തെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സി.കെ വിനീതിനെയും ചെന്നൈയിൻ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ ഐ.എസ്.എൽ ജേതാക്കളായ ചെന്നൈയിൻ എഫ്.സി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. എന്നാൽ എ.എഫ്.സി കപ്പ് ലക്‌ഷ്യം വെച്ചുകൊണ്ടാണ് ചെന്നൈയിൻ വിനീത് അടക്കമുള്ള താരങ്ങളെ വാങ്ങിയത്.
-Advertisement-