കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രൊഫസർ എത്തി, ഇനി കളി മാറും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ “പ്രൊഫസർ” നെലോ വിംഗാഡ എത്തി. ആരാധകർ കാത്തിരിക്കുന്നത് മഞ്ഞപ്പടയുടെ കളി മാറാൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ നെലോ വിംഗാഡ ട്രെയിനിങ് സെഷനുകളിലും എത്തിയ ഉടൻ പങ്കെടുത്തു. എഫ്‌സി കേരളയ്‌ക്കെതിരെ നടത്തിയ വമ്പൻ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ച് വരവാണ് സൂചിപ്പിക്കുന്നത്.

ജനുവരി 25ന് എ ടി കെയുമായുള്ള മത്സരമാണ് വിംഗാഡയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പോർച്ചുഗൽ സ്വദേശിയായ നെലോ വിൻഗദ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്നു. 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാൻസ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ നടന്ന കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇറാൻ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായിരുന്നു നെലോ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here