ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെനോർത്തിന്ത്യൻ മാഫിയയുടെ കളി. മഞ്ഞപ്പടയുടെ സ്വന്തം എം.പി സക്കീറിന് വിലക്ക്. ആറ് മാസത്തെ വിലക്കാണ് മാനുപ്പക്ക് ഐ എസ് എൽ നൽകിയത്. ഈ സീസണിലും അടുത്ത സീസൺ തുടക്കത്തിലും സക്കീറിന് കളിക്കാൻ ആവില്ല.
ഐ എസ് എല്ലിൽ അവസാന മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്. എന്നാൽ വിലക്ക് നൽകാൻ മാത്രമുള്ള കുറ്റമൊന്നും താരം നടത്തിയിട്ടില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ പക്ഷം. കരുതിക്കൂട്ടി ബ്ലാസ്റ്റേഴ്സിനെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
മറ്റു നോർത്തിന്ത്യൻ ടീമുകളിൽ താരങ്ങൾ ഇതിലും മോശമായ രീതിയിൽ ഫൗളു ചെയ്യുകയും പെരുമാറുകയും ചെയ്തിട്ടും ഇത്രക്ക് വലിയ ശിക്ഷാ നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ മഞ്ഞപ്പട ശക്തമായ പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതീക്ഷ.