തോൽവിയിലും കൂടെ നിന്ന ആരാധകരെ മനസ്സറിഞ്ഞ് അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. മത്സരം ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സന്ദേശ് ജിങ്കൻ ആരാധകരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സൗഹൃദ മത്സരമായിട്ടും ഗ്രൗണ്ടിലേക്ക് വന്ന ആരാധകരെ പറ്റി ചോദിച്ചപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോടുള്ള സ്നേഹത്തെ പറ്റി ജിങ്കൻ മനസ്സ് തുറന്നത്.
“I Love you Kerala, The best fans ever” എന്നാണ് ജിങ്കൻ അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. രണ്ടു മത്സരങ്ങളിലും കൂടി 11 ഗോൾ വഴങ്ങിയിട്ടും നിരുപാധികമായ പിന്തുണ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രകീർത്തിച്ച ജിങ്കൻ കേരളത്തെ മനസ്സറിഞ്ഞു താൻ സ്നേഹിക്കുന്നുണ്ടെന്നും പറഞ്ഞു.
മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റെങ്കിലും ആദ്യ പകുതിയിൽ ജിറോണ ആക്രമണ നിരയെ മികച്ച രീതിയിൽ പ്രതിരോധിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.