ഐ ലീഗിൽ വീണ്ടും ഗോകുലത്തിനു ജയമില്ല. ഐ ലീഗില്‍ നിലവിലെ ജേതാക്കളായ മിനര്‍വ പഞ്ചാബ് ഗോകുലത്തെ ഇഞ്ചുറി ടൈമിലെ ഗോളിൽ ഗോകുലത്തെ സമനിലയിൽ കുരുക്കി. ഗോകുലത്തിനു വേണ്ടി വിദേശ താരം മാർക്കസ് ജോസഫും മിനർവയ്ക്ക് വേണ്ടി
ജോര്‍ജ് കാസിദോ റോഡ്രിഗസുമാണ് ഗോളടിച്ചത്.
മത്സരത്തിൽ എൺപത് മിനുട്ടിൽ അധികം പത്ത് പേരുമായി മിനർവ പഞ്ചാബ് കളിച്ചിട്ടും വിജയം നേടാൻ ഗോകുലത്തിനായില്ല. തുടര്‍ച്ചയായി നാല് തോല്‍വികള്‍ക്ക് ശേഷമാണ് ഗോകുലം ഒരു പോയിന്റ് സ്വന്തമാക്കുന്നത്. മത്സരം സമനിലയിലായെങ്കിലും പോയിന്റ് നിലയിൽ ഒൻപതാം സ്ഥാനത്താണ്. അതെ സമയം ചാമ്പ്യന്മാരായ മിനർവ ഏഴാം സ്ഥാനത്താനുള്ളത്.
-Advertisement-