ഐ ലീഗിൽ ഗോകുലത്തിനു വമ്പൻ തിരിച്ചടി. ഗോകുലം കേരളം എഫ്സിയുടെ വിദേശ താരം ഫാബ്രിസിയോ ഓര്‍ട്ടിസ് കളം വിടുന്നു. കനേഡിയൻ ലീഗിൽ താരം കളിക്കുന്നതിനാലാണ് താരം ക്ലബ് വിടുന്നതെന്നറിയുന്നു. ഈ സീസണില്‍ ഗോകുലത്തിലെത്തിയ ഓര്‍ട്ടിസ് ഇതുവരെ നടന്ന ടീമിന്റെ എല്ലാ മത്സരങ്ങളിലും ബൂട്ടുകെട്ടിയിരുന്നു.
താരം തന്നെ ഔദ്യോഗികമായി ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ വന്നത് . ഐ ലീഗിൽ ദയനീയ ഫോമിൽ ഉള്ള ഗോകുലത്തിന് തുടരെ തുടരെ താരങ്ങൾ പോകുന്നത് വമ്പൻ തിരിച്ചടിയാണ്. അന്റോണിയോ ജർമ്മൻ പോയതിനു ശേഷം താളം കണ്ടെത്താതെ വിഷമിക്കുകയാണ് ഗോകുലം. അന്റോണിയോ ജർമ്മൻ, ആർതർ, സണ്ടേ തുടങ്ങിയ വിദേശ താരങ്ങളും ഗോകുലം കേരള എഫ് സി വിട്ടിരുന്നു.
-Advertisement-