ഇന്ത്യൻ പരിശീലകൻ സ്റ്റീവൻ കോൺസ്റ്റന്റൈൻ കണ്ണീരോടെ വിട പറഞ്ഞു. തന്റെ ഇന്ത്യൻ കോച്ചെന്ന നിലയിലുള്ള അവസാന പത്ര സമ്മേളനത്തിലാണ് അദ്ദേഹം കണ്ണീരോടെ വിടപറഞ്ഞത്. ഏഷ്യൻ കപ്പിൽ നിന്നുമുള്ള ഇന്ത്യയുടെ അപ്രതീക്ഷിതമായ പുറത്ത് പോവലാണ് കോൺസ്റ്റന്റൈൻ രാജിവെക്കാൻ കാരണം.
2015ൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ അദ്ദേഹത്തിനായി. ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യതയും കോൺസ്റ്റന്റൈൻ നേടിക്കൊടുത്തു. ടീം സെലെക്ഷനും പക്ഷപാതവും ഏറെ വിവാദങ്ങൾ വിളിച്ച് വരുത്തിയെങ്കിലും ഇന്ത്യൻ ഫുട്ബോളിന് പുതിയ മുഖം നൽകിയാണ് കോൺസ്റ്റന്റൈൻ പടിയിറങ്ങുന്നു.
-Advertisement-