ഇന്ത്യയുടെ ഏഷ്യൻ സ്വപ്‌നങ്ങൾ നേരത്തെ അവസാനിച്ചതോടെ ഇടവേളയിലായിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഉടൻ തന്നെ ആരംഭിക്കും. ഡിസംബർ പകുതിയോടെയാണ് ഏഷ്യൻ കപ്പിന് വേണ്ടി ഐ.എസ്.എൽ നിർത്തി വെച്ചത്.
ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പുരോഗതി അനുസരിച്ച് ഫിക്സ്ചറുകൾ പുറത്തുവിടുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇത് പ്രകാരം ഈ വരുന്ന ദിവസങ്ങളിൽ തന്നെ പുതിയ ഫിക്സ്ചറുകൾ ഐ.എസ്.എൽ പുറത്തു വിടും.
11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ബെംഗളൂരു എഫ്.സിയാണ് ഐ.എസ്.എല്ലിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്ന് വെറും 9 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
-Advertisement-