അർജന്റീന താരം മാർട്ടിൻ പെരസ് ഗ്യുണ്ടസ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി എത്തുമെന്ന് സൂചന. 26കാരനായ താരം മിഡ്ഫീൽഡറാണ്. അർജന്റീന ഫുട്ബോളിലെ രണ്ടാം ഡിവിഷൻ ക്ലബായ അത്ലറ്റികോ മീറ്റർ ലോൺ കഴിഞ്ഞ സീസണിൽ കളിച്ചത്.
റേസിംഗ് ക്ലബ്ബിൽ നിന്ന് ലോൺ അടിസ്ഥനത്തിലാണ് താരം അത്ലറ്റികോ മീറ്ററിൽ എത്തിയത്. ലാ ലീഗ് വേൾഡ് പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 6 വിദേശ താരങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു മാർക്വി സൈനിങ് ഉണ്ടാവില്ല എന്ന സൂചനയും നേരത്തെ കോച്ച് ഡേവിഡ് ജെയിംസ് നൽകിയിരുന്നു.
താരം കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഡേവിഡ് ജെയിംസ്, കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഓ വരുൺ ത്രിപുരാനെനി, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പട എന്നിവരുടെ അക്കൗണ്ട് പിന്തുടരാൻ തുടങ്ങിയിരുന്നു. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.