ചരിത്ര വിജയം തേടി ഇന്ത്യൻ ഇന്നിറങ്ങുന്നു

ഏഷ്യ കപ്പിൽ ചരിത്ര വിജയം തേടി ഇന്ത്യ ഇന്ന് ബഹ്‌റൈനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 9.30ക്കാണ് മത്സരം. ഇന്ന് ജയിച്ച് ഏഷ്യ കപ്പിന്റെ നോക്ക്ഔട്ട് യോഗ്യത ഉറപ്പിക്കാനാവും ഇന്ത്യ ഇറങ്ങുക. 2011ൽ ഏഷ്യ കപ്പിൽ വെച്ച് ഇന്ത്യയെ 5-2ന് തോൽപ്പിച്ചതിനുള്ള മധുര പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.

ആദ്യ മത്സരത്തിലെ തായ്ലൻഡിനെ ഏകപക്ഷീയമായി തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ നിർഭാഗ്യം കൊണ്ട് യു.എ.ഇയോട് തോൽവിയേറ്റു വാങ്ങിയിരുന്നു. 3 പോയിന്റുള്ള ഇന്ത്യ ഇപ്പോൾ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ തോൽവി ഒഴിവാക്കിയാൽ തന്നെ ഇന്ത്യക്ക് നോക്ക്ഔട്ട് പ്രതീക്ഷകൾ ഉണ്ട്.

മോശം ഫോമിലൂടെ കടന്നു പോവുന്ന ബഹ്‌റൈനെ തോൽപ്പിക്കാൻ താന്നെ ഉറപ്പിച്ചാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യ ഇന്നത്തെ മത്സരത്തിൽ സമനിലക്ക് വേണ്ടി കളിക്കില്ലെന്നും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ യു.എ.ഇയോട് സമനില വഴങ്ങിയ ബഹ്‌റൈൻ രണ്ടാം മത്സരത്തിൽ തായ്‌ലാൻഡിനോട് തോറ്റിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here