കഴിഞ്ഞ മത്സരത്തിലെ ദയനീയ പരാജയത്തിൽ നിന്ന് കരകയറി മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ലാ ലീഗ ക്ലബായ ജിറോണ എഫ് സിയെ നേരിടും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏകപക്ഷീയമായ 6 ഗോളുകൾക്ക് തോൽപ്പിച്ച ഓസ്ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെ കഴിഞ്ഞ ദിവസം 6-0 തോൽപ്പിച്ചാണ് ജിറോണ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന യുവതാരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് അവസരം നൽകിയേക്കുമെന്നാണ് സൂചന. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജൗയിക്കുമെന്ന് ആരാധകർ കരുതുന്നിലെങ്കിലും മികച്ച പോരാട്ട വീര്യം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ തോൽപിച്ച ടീമാണ് ജിറോണ എഫ് സി.
ടൊയോട്ട യാരിസ് ലാ ലീഗ വേൾഡിലെ അവസാന മത്സരം കൂടിയാണ് ഇന്നത്തേത്. ഇന്ന് 7 മണിക്ക് കൊച്ചിയിൽ നടക്കുന്ന മത്സരം ഹോട്ട്സ്റ്ററിലും സ്റ്റാർ സ്പോർട്സിലും മലയാളത്തിൽ ഫ്ലവർസ് ടിവിയിലും കാണാം.