കേരള ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഗോകുലത്തിലും അഴിച്ചു പണി. പരിശീകൻ ബിനോ ജോർജ്ജിനെ മാറ്റുമെന്ന് മാധ്യമങ്ങൾ പറഞ്ഞെങ്കിലും ടെക്നിക്കൽ ഡയറക്ടറാണ് പുതുതായി വന്നത്. മുൻ ഐസാൾ പരിശീലകനായ ഗിഫ്റ്റ് റൈഖാൻ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റു.
മോശം പ്രകടനമാണ് ഇപ്പോൾ ഗോകുലം നടത്തുന്നത്. ഐസോളിന്റെ മുൻ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ തന്റെ പരിശീലക സ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്. ഇതിനു പിന്നാലെയാണ് ഗോകുലത്തിലെത്തുന്നത്.
-Advertisement-