തനി നാടനായി ക്യാപ്റ്റന്മാർ, മഞ്ഞപ്പടയ്ക്കാവേശം

കേരളക്കരയ്ക്കവേശമായ പ്രീ സീസൺ ടൂർണമെന്റിൽ
പങ്കെടുക്കുന്ന മൂന്നാമത്തെ ടീമും ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. ലാലിഗ ക്ലബായ ജിറോണയാണ് ഇംഗ്ലണ്ടിലെ പ്രീസീസൺ മത്സരങ്ങൾക്ക് ശേഷം മഞ്ഞപ്പടയുടെ നാട്ടിൽ എത്തിയിരിക്കുന്നത്. ജിറോണയ്ക്കും ഒപ്പം നേരത്തെ എത്തിയ മെൽബൺ സിറ്റിക്കും ബ്ലാസ്റ്റേഴ്സ് തനി നാടൻ രീതിയിൽ ഇന്ന് സ്വാഗതം ഒരുക്കി. മാരിയോറ്റ് ഹോട്ടലിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.

മാരിയോറ്റ് ഹോട്ടലില്‍ നടന്ന ക്യാപ്റ്റന്‍സ് മീറ്റിലാണ് ജിങ്കനും, ജിറോണാ ക്യപ്റ്റന്‍ അലക്‌സ് ഗ്രാനല്ലും, മെല്‍ബണ്‍ ക്യാപ്റ്റന്‍ സ്‌കോട്ട് ജെമീസണും കേരളാ വേഷം ധരിച്ചെത്തിയത്.

ജിറോണാ ടീം ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ പരിശീലനത്തിന് ശേഷം മെൽബൺ സിറ്റിക്കെതിരെയും ബ്ലാസ്റ്റേഴ്‌സിനെതിരെയുമാണ് അവരുടെ മത്സരങ്ങൾ. 27ന് ജിറോണ മെല്‍ബണ്‍ സിറ്റിയെയും 28ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here