നമുക്ക് പരിമിതികളും കുറവുകളുമുണ്ട്, ഇനിയും ഒരുപാട് മുന്നേറാനുമുണ്ട്, ബ്ലാസ്റ്റേഴ്സിനെ ലോകം അറിയുന്നത് അവരുടെ കളിമികവിലല്ല. പതിനായിരകണക്കിന് കാണികൾ ഒരേ മനസ്സോടേ ഉത്സവപറമ്പാക്കുന്ന ആ സ്റ്റേഡിയം ആണ്. ചിലപ്പോൾ അടുത്ത മത്സരവും പരാജയം ആയിരിക്കും. അതിൽ ദുഖിക്കേണ്ട, കാരണം അവർ നമ്മളേക്കാൾ മുൻമ്പേ ന്നടന്നവർ ആണ്.
നമ്മൾ പുറകെയാണെന്നുള്ള യഥാർത്യം മനസിലാക്കുക, ഇതിൽ നിരാശപ്പെടേണ്ടതില്ല. ഇത് ഒരു തുടക്കമാണ്, ഇനിയും ഇതുപോലുള്ള വമ്പൻ ക്ലബുകളുമായി ഏറ്റുമുട്ടണം. മത്സരം എപ്പോഴും നമ്മളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നവരായിട്ട് വേണം. എങ്കിൽ മാത്രമേ വളർന്ന് വരുന്ന ഇന്ത്യൻ ഫുട്ബോളിൽ നമുക്ക് പ്രതിക്ഷ വെക്കാൻ സാധിക്കു. വമ്പൻ ക്ലബുകളോടുള്ള പരാജയങ്ങൾ ഒരു വഴിവെട്ടലാണ്, നമുക്ക് മുൻമ്പേ ന്നടന്ന തുടങ്ങിയ ഫുട്ബോൾ രാജാക്കൻമാരുടെ മുന്നിലേക്ക് കുതിച്ച് ചെല്ലാനുള്ള അവസരം.
-Advertisement-