“തോൽവിയെ ഭയമില്ല, ഇന്ത്യ ഇറങ്ങുന്നത് ജയിക്കാൻ”

ഇന്ത്യക്ക് തോൽവിയെ ഭയമില്ല. ഇന്ന് ഏഷ്യാകപ്പിൽ ഇന്ത്യ ഇറങ്ങുന്നത് ജയിക്കാൻ മാത്രമാണെന്ന് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞു. കരുത്തരായ തായ്‌ലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക. ഏഷ്യാകപ്പിനു മുൻപേ ഒമാനോട് തായ്‌ലൻഡ് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയരാൻ കാരണം.

മുൻപ് ഇന്ത്യ പരാജയപ്പെടുമോ എന്ന പേടി ഓരോ മത്സരത്തിന് മുൻപും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ടീം ഇന്ത്യ കരുത്തരാണെന്നു കോൺസ്റ്റന്റൈൻ പറഞ്ഞു. നാല് വർഷത്തിൽ വമ്പൻ കുതിപ്പാണ് ഇന്ത്യ ഫുട്ബാളിൽ നടത്തിയത്. ഇന്നിറങ്ങുന്നത് ജയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here