ഏഷ്യാകപ്പിൽ തായ്‌ലണ്ടിനെതിരെ ഇറങ്ങുന്ന ഇന്ന് ഇന്ത്യയെ ഛേത്രി നയിക്കില്ല. പരിശീലകൻ കോൺസ്റ്റന്റൈന്റെ ക്യാപ്റ്റന്മാരെ റൊട്ടേറ്റ് ചെയ്യാനുള്ള തീരുമാനമാണ് ഛേത്രിയിൽ നിന്നും ക്യാപ്റ്റൻസി ഇല്ലാതാക്കിയത്. അന്ന് സുനിൽ ഛേത്രിക്ക് പകരം സന്ദേശ് ജിങ്കനെ ക്യാപ്റ്റനാക്കിയത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ബെംഗളൂരു എഫ് സിയുടെ ഗോൾകീപ്പറായ ഗുർപ്രീത് സന്ധു ആയിരിക്കും ഇത്തവണ ക്യാപ്റ്റൻ ബാൻഡ് അണിയുക. ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഓരോന്നിലും ഓരോ താരങ്ങൾ ആയിരിക്കും ക്യാപ്റ്റനാവുക.
-Advertisement-