ഏഷ്യാകപ്പിൽ ആദ്യ അങ്കത്തിന് ഇന്ന് ഇന്ത്യയിറങ്ങുന്നു. നൂറു കോടി ജനങ്ങളുടെ പ്രതീക്ഷയുമായിട്ടാണ് ഇന്ത്യ യുഎഇക്ക് വിമാനം കയറിയത്. കരുത്തരായ തായ്‌ലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക. ഏഷ്യാകപ്പിനു മുൻപേ ഒമാനോട് തായ്‌ലൻഡ് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയരാൻ കാരണം.
ഒമാനെ സമനിലയിൽ തളയ്ക്കാൻ ഐയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യൻ ആരാധകർ മാത്രമേ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് പ്രതിക്ഷിക്കുന്നുള്ളു. 1964ന് ശേഷം ഒരു ഏഷ്യാ കപ്പ് വിജയം നേടാൻ ഇന്ത്യക്ക് ആയിട്ടില്ല. ഏഷ്യയിലെ കരുത്തരെയറിയാൻ ഫുട്ബോൾ ലോകം ഉറ്റു നോക്കുന്ന മത്സരത്തിൽ ജയിച്ച് വരവറിയിക്കാൻ ഇന്ത്യക്ക് ആവും.
-Advertisement-