കേരള ടീമുകൾക്ക് തിരിച്ചടി, കേരള പ്രീമിയർ ലീഗ് മാറ്റി

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കേരള പ്രീമിയർ ലീഗിൽ അനിശ്ചിതാവസ്ഥ തുടരുന്നു. കേരള പ്രീമിയർ ലീഗിൽ ഇന്ന് മുതൽ നടക്കാൻ ഇരിക്കുന്ന എല്ലാ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നതായി കെ എഫ് എ ക്ലബ്ബുകളെയും മാധ്യമങ്ങളെയും അറിയിച്ചു. സന്തോഷ് ട്രോഫി ക്യാമ്പ് നടക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എന്നാണ് പറയുന്നത്.

നല്ല നിലയിൽ നടക്കുന്ന ടൂർണമെന്റ് അനിശ്ചിതാവസ്‌തിയിലാക്കിയിരിക്കുകയാണ് ഭാരവാഹികൾ. സന്തോഷ് ട്രോഫി കഴിയുമ്പോൾ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ആരംഭിക്കും. അതിലും താരങ്ങൾ പങ്കെടുക്കുമ്പോൾ വീണ്ടും കേരള പ്രീമിയർ ലീഗ് മാറ്റുമോ എന്നാണ് ഉയർന്നു വരുന്ന ചോദ്യം. അന്നും മാറ്റിയാൽ ഇനി എപ്പോൾ എന്നതാണ് കേരള ഫുട്ബോൾ ആരാധകർ ഉയർത്തുന്ന ചോദ്യം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here