ഐ ലീഗിൽ വീണ്ടും ഗോകുലത്തിനു പരാജയം. ചെന്നൈ എഫ്‌സിയാണ് ഗോകുലത്തിനെ പരാജയപ്പെടുത്തിയത്. 3-2ന് ആണ് ചെന്നൈ സിറ്റി ഗോകുലത്തെ പരാജയപ്പെടുത്തിയത്. രണ്ടു ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ ഗോകുലത്തിന്റെ അർജുൻ ജയരാജിന്റെ ചുവപ്പ് കാർഡാണ് ചെന്നൈക്ക് അനുകൂലമായി മത്സരത്തിന്റെ മാറ്റിയത്. സിനിവാസൻ പാണ്ട്യൻ ആണ് ചെന്നൈ നിരയിൽ നിന്നും ചുവപ്പ് കണ്ടത്.
ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയോട് ലീഡ് നേടിയിരുന്ന ഗോകുലം ചുവപ്പ് കാർഡിന് ശേഷം നൂല് പൊട്ടിയ പട്ടം പോലെയായി. അർജുനെ ഫൗൾ ചെയ്ത പാണ്ട്യനുമായി അർജുൻ കയ്യാങ്കളിക്ക് മുതിർന്നതാണ് ഇരു താരങ്ങൾക്കും ചുവപ്പ് ലഭിച്ചത്. ചെന്നൈ സിറ്റിയുടെ മാൻസിയുടെ ഹാട്രിക്കാണ് ഗോകുലത്തിനെ തകർത്തത്. ഗോകുലത്തിനു വേണ്ടി സണ്ടേയും മുഡെ മുസയും ഗോളടിച്ചു.
-Advertisement-