ഏഷ്യാകപ്പിലെ ഇന്ത്യയുടെ പ്രകടനം പ്രവചിച്ചിരിക്കുകയാണ് ബാഴ്സലോണ ഇതിഹാസം സാവി. ഏഷ്യാകപ്പിൽ ഇന്ത്യക്ക് സാധ്യതയൊന്നുമില്ലെന്നാണ് സ്പാനിഷ് ഇതിഹാസം പറയുന്നത്. ഇന്ത്യ ഏഷ്യാകപ്പിൽ ഒരു അത്ഭുതവും കാണിക്കില്ല എന്നാണ് സാവി പറഞ്ഞത്. ഗ്രൂപ്പ് എയിൽ യു എ ഇ, ബഹ്റൈൻ, തായ്ലൻഡ് എന്നിവർക്ക് ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്.
ഈ ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായിട്ടാകും ടീം ഇന്ത്യ ഫിനിഷ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. സാവിയുടെ അഭിപ്രായത്തിൽ കപ്പുയർത്തുക ഖത്തർ ആയിരിക്കും. എട്ടു വർഷങ്ങൾക്ക് ശേഷം ഏഷ്യാകപ്പിനിറങ്ങുന്ന ഇന്ത്യ കപ്പടിക്കും എന്ന് ആരാധകർ ഉറപ്പിച്ചിരിക്കെ സാവിയുടെ അഭിപ്രായം ആരാധകരെ കലിപ്പിലാക്കിയിട്ടുണ്ട്. പലരും സാവിയുടെ പേജിൽ പൊങ്കാല തുടങ്ങി.
-Advertisement-