കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ വിനീത് ടീം വിടുമെന്ന വാർത്തകൾക്ക് മറ്റൊരു ട്വിസ്റ്റ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് വിനീത് ചെന്നൈ സിറ്റിയിലേക്ക് പോവുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം വിനീത് ഡൽഹി ഡൈനാമോസിൽ എത്തുമെന്നാണ് സൂചനകൾ.
കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ തീരുമാനിച്ചത്. പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് പുറത്തുപോയതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരുപാട് താരങ്ങൾ പുറത്തുപോവുമെന്നാണ് കരുതപ്പെടുന്നത്.
-Advertisement-