ഐ ലീഗിൽ വമ്പൻ തിരിച്ചുവരവുമായി ചെന്നൈ സിറ്റി എഫ്സി വീണ്ടും ഒന്നാം സ്ഥാനത്ത്. ഷില്ലോങ് ലജോങ്ങിനെതിരെ ഗോൾ മഴ പെയ്യിച്ചാണ് ചെന്നൈ സിറ്റി വീണ്ടും തലപ്പത്തെത്തിയത്. 6-1ന്റെ മാര്‍ജിനിലാണ് ഷില്ലോങ് ലജോങ്ങ് തകർന്നടിഞ്ഞത്. പെട്രോ മന്‍സി ഹാട്രിക്ക് നേടി ചെന്നൈ സിറ്റിയെ മുന്നിൽ നിന്നും നയിച്ചു.
നെസ്റ്റോര്‍ ഗോര്‍ഡില്ലോ,റോബര്‍ട്ടോ എസ്ലാവ എന്നിവരും ചെന്നൈ സിറ്റിക്കായി ഗോളടിച്ചു. ലാമുവാൻപുയിയ ആണ് ലജോങ്ങിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നലെ ഒന്നാമതായിരുന്ന റിയൽ കാശ്മീർ ഇന്ന് രണ്ടാമതായി. ലീഗിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ഷില്ലോങ് ലജോങ്.
-Advertisement-