ഐ ലീഗിൽ ഗോകുലം പൊരുതി തോറ്റു. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഐസോൾ എഫ്‌സി ഗോകുലത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവി വഴങ്ങുമെന്ന് കരുതിയിരിക്കുമ്പളാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ജോയൽ സണ്ഡേയുടെ ഇരട്ട ഗോളുകൾ ഇഞ്ചുറി ടൈമിൽ പിറന്നത്.
ഐസോളിന് വേണ്ടി അൻസുമനഹ കോർമ, മാപ്പിയ, റോച്ചർ സെല എന്നിവരാണ് ഗോകുലത്തിനെതിരെ ഗോളടിച്ചത്. ഇഞ്ചുറി ടൈമിൽ അദ്‌ഭുതം കാണിച്ച ഗോകുലം സമനില പിടിക്കുമെന്നാണ് ആരാധകർ കരുതിയത്. പക്ഷേ സമനില മാത്രം അകന്നു നിന്നു.
-Advertisement-