പ്രതിഷേധം കുടുക്കി, ഐ ലീഗ് ഫേസ്‌ബുക്കിൽ ലൈവുണ്ടായേക്കും

കായികമേഖലയുടെ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സ്റ്റാർ സ്പോർട്സ് തീരുമാനം മാറ്റുമെന്ന് ഏകദേശമുറപ്പായി. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം കുറച്ചുകൊണ്ടാണ് ഇത്തവണ സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഐ ലീഗിന് പണി കൊടുത്തത്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഐ ലീഗ് മത്സരങ്ങൾ ഫേസ്ബുക് വഴി ലൈവ് സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ സീസണിന്റെ തുടക്കം മുതൽ തന്നെ ഐ ലീഗിനെ രണ്ടാം തരം ലീഗായി മാറ്റാനുള്ള ശ്രമങ്ങൾ സ്റ്റാർ സ്പോർട്സും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാരായ റിലയൻസ് ഗ്രൂപ്പും നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമെന്നോണം അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ ലീഗ് മത്സരങ്ങളുടെ സംപ്രേഷണം വെട്ടികുറച്ചിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്.

ഇതിനെതിരെ ഐ ലീഗ് ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബോൾ ആരാധകരും രംഗത്ത് വന്നിരുന്നു. ഗോകുലമടക്കമുള്ള ക്ലബ്ബ്കൾ ആരാധകരെ അണിനിരത്തി വലിയ ക്യാമ്പെയിനുമായി മുന്നോട്ട് പോകുമ്പോളാണ് ഈ തീരുമാനം വരുന്നത്. പ്രതികരണം രൂക്ഷമായതിനെ തുടർന്നാണ് മത്സരങ്ങൾ ഫേസ്ബുക്കിൽ സംപ്രേഷണം ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അന്വേഷിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here