കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് കടം വീട്ടി. ഇന്ന് കലിപ്പടക്കിയത് എഫ് സി കൊച്ചിയോട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാന് എഫ്‌സി കൊച്ചിയെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി അഫ്ദാൽ, ഹൃഷി ദത്ത് എന്നിവർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച് നിന്നപ്പോൾ എഫ്‌സി കൊച്ചിന്റെ ഏക ഗോൾ നേടിയത് മഷൂദാണ് .
കേരള പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ എഫ്‌സി കൊച്ചിൻ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ വമ്പൻ തിരിച്ച വരവ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
-Advertisement-