പ്രീ സീസണ് ഒരു ദിവസം മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കേരളത്തിന്റെ ആക്രമണ നിരയിൽ ആരാധകരുടെ പ്രതീക്ഷയായ സി.കെ വിനീതിന് പരിക്ക്. താടിയെല്ലിനേറ്റ പരിക്ക് മൂലം താരത്തിന് ലാ ലീഗ വേൾഡിന്റെ ഭാഗമായി നടക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാവും. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരം.
താരത്തിന്റെ പരിക്കോടെ സെർബിയൻ ഫോർവേഡായ സ്ലാവിസ സ്‌റ്റോഹനോവിച്ചോ സ്ലോവേനിയൻ താരം മറ്റേ പോപ്ലാനികോ ആവും കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുക. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രലിയൻ ടീമായ മെൽബൺ സിറ്റിയെ ആണ് നേരിടുന്നത്. രണ്ടാമത്തെ മത്സരത്തിൽ അടുത്ത ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ലാ ലിഗ ടീമായ ജിറോനയെ നേരിടും. ഈ രണ്ടു മത്സരങ്ങളും സി.കെ വിനീതിന് നഷ്ട്ടമാകും.
-Advertisement-