ഐ ലീഗിന് മരണ വാറന്റ് നൽകാനൊരുങ്ങി സ്റ്റാർ സ്പോർട്സ്

ഇന്ത്യയുടെ ദേശീയ ലീഗായ ഐ ലീഗിന് മരണ വാറന്റ് നൽകാനൊരുങ്ങി സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം കുറച്ചുകൊണ്ടാണ് ഇത്തവണ സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഐ ലീഗിന് പണി കൊടുത്തത്. എന്നാൽ അതിനെതിരെ പോരാടാൻ ഒരുങ്ങിയിരിക്കുകയാണ് ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ.

ഈ സീസണിന്റെ തുടക്കം മുതൽ തന്നെ ഐ ലീഗിനെ രണ്ടാം തരം ലീഗായി മാറ്റാനുള്ള ശ്രമങ്ങൾ സ്റ്റാർ സ്പോർട്സും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാരായ റിലയൻസ് ഗ്രൂപ്പും നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമെന്നോണം അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ ലീഗ് മത്സരങ്ങളുടെ സംപ്രേഷണം വെട്ടികുറച്ചിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്.

ഇതിനെതിരെ പൊരുതാൻ തന്നെയാണ് ഐ ലീഗ് ക്ലബുകളുടെ തീരുമാനം. കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബായ ഗോകുലം കേരളയും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബും ചെന്നൈ സിറ്റി എഫ്സിയും നെറോക എഫ്സിയും ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അധികാരികൾ ഇന്ത്യൻ ഫുട്ബോളിനെ പുറകോട്ടു വലിക്കുകയാന്നെന്നാണ് ഫുട്ബോൾ ആരാധകരുടെ ആരോപണം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here