ഗോകുലത്തെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിലെ തകർപ്പൻ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ യുവതാര നിര ഗോകുലത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. സുരാഗ് ഛേത്രിയും അബ്ദുള്ളയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
മത്സരത്തിന് മുൻപേ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ഒരു സമനില ലഭിച്ചിരുന്നെങ്കിൽ ഗോകുലത്തിനു യോഗ്യത നേടാൻ സാധിച്ചിരുന്നേനെ.
-Advertisement-